തിരുവനന്തപുരം : കസ്റ്റംസിൽ പാർട്ടിക്കാർ ഉണ്ടെന്നാരോപിച്ച് ബിജെപി, കോൺഗ്രസ് നേതാക്കൾ. കസ്റ്റംസിൽ ജോലി ചെയ്യുന്ന കമ്മ്യൂണിസ്റ്റുകാരാണ് പ്രസ്താവനകൾ ഇറക്കുന്നതെന്നും, അതിനെ കൂട്ടുപിടിച്ചാണ് മുഖ്യമന്ത്രി പ്രതിരോധിക്കുന്നതിനും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു.ഇതേ ഉദ്യോഗസ്ഥൻ സിപിഎം അനുഭാവിയാണെന്ന് കോൺഗ്രസ് പ്രവർത്തകരും ആക്ഷേപിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ് വെളിപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം, അനീഷ്.ബി.രാജ് എന്ന കസ്റ്റംസ് ജോയിൻ കമ്മീഷണറുടെ മൊഴിയിന്മേലാണ്.എന്നാൽ, നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകനും എറണാകുളം ഏരിയ കമ്മിറ്റി മെമ്പറുമായ പി.ആർ റനീഷിന്റെ സഹോദരനാണ് അനീഷ് എന്ന് കോൺഗ്രസ് നേതാവ് ടി.സിദ്ദിഖ് വെളിപ്പെടുത്തി. തെളിവുകൾ തേച്ചു മായ്ച്ചു കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സിബിഐ അന്വേഷിക്കാതെ ഈ കേസ് തെളിയില്ലെന്നും സിദ്ദിഖ് ആരോപിച്ചു.












