തിരുവനന്തപുരം: വീടിനുള്ളിൽ ചാരായം വാറ്റിയതിന് രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. തിരുവനന്തപുരം പാറശ്ശാല സ്വദേശികളായ സതീഷ് കുമാർ, മണികണ്ഠൻ എന്നിവരാണ് പിടിയിലായത്. സതീഷ് കുമാറിന്റെ വീടിനുള്ളിലായിരുന്നു രഹസ്യ വാറ്റ്.
പ്രതിയുടെ വീട്ടിൽ നിന്നും ഒരു ലിറ്റർ ചാരായവും, അമ്പത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി. റൂറൽ എസ്.പി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ എസ്.ഐ ഷീബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാറ്റ് പിടികൂടിയത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി.











