ലോകത്തെ ഏറ്റവും മികച്ച വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്ലയുടെ പടുകൂറ്റൻ ഫാക്ടറി ചൈനയ്ക്ക് പുറത്ത് ഏഷ്യയിൽ നിർമ്മിയ്ക്കുമെന്ന് ടെസ്ല ഉടമസ്ഥൻ ഇലോൺ മസ്ക് അറിയിച്ചു. ടിട്വറിലൂടെയാണ് അദ്ദേഹം അത് പറഞ്ഞത്. ടെസ്ല മോഡൽ3 സെഡാനുകൾ ഈ നിർമ്മാണശാലയിൽ നിന്ന് ഉണ്ടാക്കുമെന്നും ഇലോൺ മസ്ക് പറഞ്ഞു. ഇപ്പോൾ ചൈനയിൽ മാത്രമാണ് ടെസ്ല ഗിഗാഫാക്ടറി എന്നറിയപ്പെടുന്ന പടുകൂറ്റൻ ഫാക്ടറി ഉള്ളത്. 9,300,000 ചതുരശ്രമീറ്ററിലാണ് ഈ ഫാക്ടറി ചൈനയിൽ പ്രവർത്തിക്കുന്നത്.
ഇന്ത്യയിലാവും ഈ പുതിയ കാർ നിർമ്മാണശാല എന്നാണ് എല്ലാവരും ഊഹിയ്ക്കുന്നത്. ഈയിടെ തമിഴ്നാട് സർക്കാർ ടെസ്ല ഉൾപ്പെടെയുള്ള വാഹനനിർമ്മാതാക്കളെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ച് കത്തുകൾ അയച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങൾക്ക് വിപണിയുള്ള രാജ്യമായിരിക്കുമോ ഇലോണ്‍ മസ്ക് തിരഞ്ഞെടുക്കുക എന്ന് ചില കേന്ദ്രങ്ങൾ സംശയമുന്നയിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ അത് ജപ്പാനോ കൊറിയയോ ആകാം. എന്നാല്‍ ഇന്ത്യയിലും ഒരു വലിയ വാഹനവിപണിയുണ്ട് എന്നതും ലോകത്തെ ആഡംബര കാറുകൾ ഇന്ത്യൻ വിപണിയിൽ വലിയ വിൽപ്പന നടത്താറുണ്ട് എന്നതും ഇന്ത്യയുടെ സാദ്ധ്യത കൂട്ടുന്നുണ്ട്. അതുപോലെ കൊറിയയേക്കാളും ജപ്പാനേക്കാളും ചിലവ് ഇന്ത്യയിൽ കുറവാണ്.
മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ആകർഷകത്വവും പുതു കമ്പനികൾക്ക് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ലഭിക്കുന്ന വലിയ ഇളവുകളും ഇന്ത്യയായേക്കാം ടെസ്ലയുടെ പുതിയ ഗിഗാഫാക്ടറിയുടെ സ്ഥാനമെന്നതിന് സാദ്ധ്യത കൂട്ടുന്നു.
Discussion about this post