ലഡാക്കിലെ ഗൽവാനിൽ നിന്ന് അതിധീരമായ പോരാട്ടഗാഥകളുടെ ഓർമ്മകളുമായി 16 ബീഹാർ റജിമെന്റിന് മലയിറങ്ങുന്നു. തങ്ങളുടെ നായകനായിരുന്ന ഗൽവാനിൽ വീരമൃത്യു വരിച്ച കേണൽ സുരേഷ്ബാബുവിന്റെ സംസ്ഥാനത്തേക്കാണ് ലഡാക്കിൽ നിന്ന് അവരെ അയച്ചിരിക്കുന്നത്. കേണൽ സന്തോഷ് ബാബുവിന്റെ നാടായ ഹൈദരാബാദിൽ ഇനി 16 ബീഹാർ സേവനമനുഷ്ഠിയ്ക്കും. ഗൽവാനിൽ ചൈനീസ് കമ്യൂണിസ്റ്റ് പട്ടാളത്തോട് ധീരമായി പോരാടിയ കേണൽ സന്തോഷ് ബാബുവിന്റെ വീരമൃത്യുവിന് പ്രതികാരമായാണ് നൂറുകണക്കിന് ചൈനീസ് പട്ടാളക്കാരെ 16 ബീഹാർ റജിമെന്റിലെ ധീരന്മാർ വെറും കൈകൊണ്ട് കാലപുരിയ്ക്കയച്ചത്.
കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് കേണൽ കെ സന്തോഷ് ബാബു, ഹവീൽദാർ പളനി, സിപോയ് കുന്ദൻ ഓജ എന്നിവരെ ചൈനീസ് കമ്യൂണിസ്റ്റ് പട്ടാളം ആക്രമിച്ചത്. ഇരുമ്പുവടികളും മുള്ളു പിടിപ്പിച്ച വലിയ വടികളും ഉപയോഗിച്ചാണ് ചൈനആക്രമണം നടത്തിയത്. ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ചൈനയുടെ ആക്രമണം. ശക്തമായി പ്രതിരോധിച്ചെങ്കിലും കേണൽ കെ സന്തോഷ് ബാബു ഉള്പ്പെടെ ഇരുപത് ധീരജവാന്മാരെയാണ് ഇന്ത്യയ്ക്ക് വിലകൊടുക്കേണ്ടിവന്നത്.
സ്വന്തം കമാൻഡറെ ഇതുപോലെ വധിച്ചതറിഞ്ഞ് കലിപൂണ്ട 16 ബീഹാർ റജിമെന്റ് സകലശക്തിയുമാവാഹിച്ച് ജയ് ബജ്‌രംഗ്ബലി രണഭേരിയോടെ ചൈനീസ് പട്ടാളത്തിന്റെ നെഞ്ചത്ത് താണ്ഡവമാടി. ഇരച്ചുകയറിയ 16 ബീഹാർ ഘാതകുകൾ ചൈനീസ് കമ്യൂണിസ്റ്റ് പട്ടാളത്തെ വെറും കൈ കൊണ്ട് കാലപുരിയ്ക്കയച്ചു. ചൈനയുടെ സകല ടെന്റുകളും കത്തിക്കുകയും പട്ടാളക്കാരെ അതിർത്തി കടത്തി കിലോമീറ്ററുകളോളം ഓടിച്ചുവിടുകയും ചെയ്തു. നൂറു കണക്കിനു ചൈനാപ്പട്ടാളക്കാരെ 16 ബീഹാർ റജിമെന്റ് കാലപുരിക്കയച്ചെന്നാണ് അനൗദ്യോഗിക കണക്കുകൾ. 43പേരെ വധിച്ചെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. ബീഹാർ റജിമെന്റിന്റെ കൈക്കരുത്ത് നല്ലവണ്ണമറിഞ്ഞ ചൈനാപ്പട്ടാളം ഭയന്ന് ഓടിയെന്നും റിപ്പോര്ട്ടുകളുണ്ട്.
അപ്രതീക്ഷിതമായ ഈ തിരിച്ചടിയിൽ ചൈന പതറിപ്പോയി. ലോകം മുഴുവൻ അറിഞ്ഞ ഈ സംഭവം ചൈനയ്ക്ക് വലിയ തിരിച്ചടിയുമായി. ഒപ്പം പ്രധാനമന്ത്രി നേരിട്ട് ലഡാക്കിൽ പറന്നിറങ്ങി ജവാന്മാരെ സംബോധന ചെയ്തപ്പോൾ സ്ഥിതിഗതികൾ ഇവിടംകൊണ്ടൊന്നും അവസാനിക്കില്ല എന്ന് കണ്ട് ചൈന പിന്മാറി.
ലഡാക്കിലെ 16 ബീഹാർ റജിമെന്റിന്റെ ഊഴം അവസാനിച്ചിരിക്കുകയാണ്. പകരം 1 ബീഹാർ റജിമെന്റ് അതിർത്തിയിലെ ഈ പോസ്റ്റുകൾ ഏറ്റെടുക്കും. ഇനി ഹൈദരാബാദിലാണ് 16 ബീഹാർ സേവനമനുഷ്ഠിക്കുന്നത്. കേണൽ സന്തോഷ് ബാബുവിന് ലഡാക്കിലെ സേവനം കഴിഞ്ഞ് ഉടന്‍ തന്നെ സ്വന്തം നാടായ ഹൈദരാബാദിലേക്ക് സ്ഥലം മാറ്റം ലഭിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് ചൈനാ ആക്രമണത്തിൽ അദ്ദേഹം വീരമൃത്യു വരിച്ചത്. ആ സ്ഥാനത്ത് ആ റജിമന്റിനെ മുഴുവൻ പോസ്റ്റ് ചെയ്താണ് അദ്ദേഹത്തിന്റെ ഓർമ്മകളോട് സൈന്യം നീതിപുലർത്തുന്നത്.











