ന്യൂഡൽഹി : ബൊളീവിയയിലെ പ്രസിഡന്റായ ജീനൈൻ അനെസിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.പ്രസിഡന്റ് ജീനൈൻ അനെസ് തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാണ് ജീനൈൻ അനെസ്.ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബോൾസൊണാരോയ്ക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനു തൊട്ടുപിറകെയാണ് ഈ സംഭവം.
ഐസൊലേഷനിൽ ഇരുന്ന് കൊണ്ട് രാജ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും, 14 ദിവസത്തെ ക്വാറന്റൈന് ശേഷം താൻ വീണ്ടും കോവിഡ് പരിശോധന നടത്തുമെന്നും ജീനൈൻ അനെസ് ട്വിറ്ററിൽ കുറിച്ചു.ബൊളീവിയൻ പ്രസിഡന്റിന്റെ ക്യാബിനറ്റിലുള്ള 4 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.തുടർന്ന്, നടത്തിയ പരിശോധനയിലാണ് പ്രസിഡന്റ് ജീനൈൻ അനെസിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post