മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന.ഡയറക്ടർ ജനറലായ ടെഡ്രോസ് അദാനോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.എത്രത്തോളം തീവ്രമായി രോഗം പടർന്നു പിടിച്ചാലും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സാധിക്കുമെന്ന് മുംബൈയിലെ ധാരാവി പോലെ ലോകത്തിന്റെ പല മേഖലയിലുള്ളവരും കാണിച്ചു തന്നിട്ടുണ്ടെന്നും ടെഡ്രോസ് അഭിപ്രായപ്പെട്ടു.
ദക്ഷിണ കൊറിയ, ഇറ്റലി, സ്പെയിൻ എന്നിവയും ഇതിനുദാഹരണങ്ങളാണ്.ദേശീയ ഐക്യവും രാജ്യാന്തര ഐക്യദാർഢ്യത്തോടെയുള്ള ശക്തമായ പ്രവർത്തനങ്ങളും കൊണ്ടുമാത്രമേ കോവിഡ് മഹാമാരി നിയന്ത്രിക്കാൻ സാധിക്കൂ എന്ന് ലോകാരോഗ്യസംഘടന അഭിപ്രായപ്പെട്ടു.











