ബോളിവുഡിലെ മൂന്ന് ‘ഖാൻ’ മാരുടെയും സ്വത്തുവഹകളെ കുറിച്ചു അന്വേഷണം നടത്തണമെന്ന് ബിജെപി എംപി സുബ്രമണ്യ സ്വാമി.ഖാൻമാർക്ക് ദുബായിലടക്കമുള്ള സ്വത്തുവഹകളെ കുറിച്ച് സിബിഐയോ എൻഫോഴ്‌സ്‌മെന്റോ വിശദമായ അന്വേഷണം നടത്തണമെന്ന് സുബ്രമണ്യ സ്വാമി ട്വിറ്ററിൽ കുറിച്ചു.ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമീർ ഖാൻ എന്നീ താരങ്ങളെ ഉദ്ദേശിച്ചാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഈ പരാമർശം.
ദുബായിലും മറ്റും ഖാൻമാർക്കുള്ള ബംഗ്ലാവുകളെല്ലാം ആരുടെ സമ്മാനമാണെന്നും അല്ലെങ്കിൽ അവയെല്ലാം താരങ്ങൾ എങ്ങിനെയാണ് വാങ്ങിയതെന്നുമുള്ള വിവരങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും തന്റെ ട്വീറ്റിൽ സുബ്രമണ്യ സ്വാമി കൂട്ടിച്ചേർത്തു. അദേഹത്തിന്റെ ഈ ട്വീറ്റിന് പിന്തുണയുമായി ഒട്ടേറെ ആളുകളാണ് രംഗത്തു വന്നിരിക്കുന്നത്.
Discussion about this post