ഡൽഹി സർവ്വകലാശാല അടക്കമുള്ള കേന്ദ്ര സർവകലാശാലകളുടെ അവസാനവർഷ പരീക്ഷ മാറ്റിവെക്കണമെന്ന് അരവിന്ദ് കെജ്രിവാൾ.പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിൽ ഇടപെടണമെന്ന് കെജ്രിവാൾ അഭ്യർത്ഥിച്ചു.യുവതലമുറയുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്ന് അരവിന്ദ് കെജ്രിവാൾ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.
ഡൽഹിയിലെ സകല സംസ്ഥാന പരീക്ഷകളും റദ്ദാക്കിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിരുന്നു.അവസാന വർഷ പരീക്ഷകൾ റദ്ദാക്കിയെങ്കിലും വിദ്യാർത്ഥികളെ എല്ലാവരെയും സർവകലാശാലകൾ നിർദ്ദേശിക്കുന്ന മാനദണ്ഡത്തിൽ വിജയിപ്പിക്കുമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കിയിരുന്നു.തലസ്ഥാനത്ത് കോവിഡ് മഹാമാരി ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഈ നടപടി.
Discussion about this post