കൊച്ചി : വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലെ പ്രതികളായ സ്വപ്നയ്ക്കും സന്ദീപിനും കോവിഡ് ഇല്ലെന്നു തെളിഞ്ഞു.ഇന്നലെ രാവിലെ ആലുവ ആശുപത്രിയിൽ വച്ചാണ് ഇരുവരുടേയും സാമ്പിളുകൾ ശേഖരിച്ചത്.രോഗവിവരം അറിയാനായി എൻഐഎ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാർ ഇരുവരെയും മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തതാണ്.
പരിശോധനയിൽ നെഗറ്റീവ് ആണെന്ന് തെളിഞ്ഞതിനാൽ ഇരുവരേയും എൻഐഎ കോടതിയിൽ ഹാജരാക്കും.പ്രതികളെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എൻഐഎ ആവശ്യപ്പെടുക.കടത്തിയ സ്വർണ്ണം ഭീകര പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിച്ചതായി കരുതുന്നുണ്ട്.
Discussion about this post