ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഗൂഗിൾ സിഇഒ ആയ സുന്ദർ പിച്ചൈയുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി.തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ കോവിഡ്-19 മഹാമാരി, ഡാറ്റാ സെക്യൂരിറ്റി, സൈബർ സുരക്ഷാ എന്നീ കാര്യങ്ങളെക്കുറിച്ചെല്ലാം നരേന്ദ്രമോദി ഗൂഗിൾ സിഇഒയുമായി ചർച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.
ഇന്ത്യൻ കർഷകരിലും, യുവാക്കളിലും, വ്യവസായികളിലും സാങ്കേതികവിദ്യ ചെലുത്തുന്ന പ്രാധാന്യവും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമായി.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, രോഗത്തെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി ഗൂഗിൾ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് സുന്ദർ പിച്ചൈ നരേന്ദ്ര മോദിയോട് സംസാരിച്ചു.വരും വർഷങ്ങളിൽ ഇന്ത്യയിൽ ഒരു വലിയ തുക നിക്ഷേപിക്കാൻ ഗൂഗിൾ തീരുമാനിച്ചിട്ടുണ്ട്.
Discussion about this post