അമേരിക്കൻ കമ്പനിയായ ബൂ൦ ടെക്നോളജിയുടെ സൂപ്പർസോണിക് ജെറ്റ് പരീക്ഷണപ്പറക്കലിനൊരുങ്ങി.1,700 എംപിഎച്ച് വേഗതയുള്ള പുതിയ എക്സ്ബി-വൺ പ്രോട്ടോടൈപ്പ് ജെറ്റിന്റെ പരീക്ഷണ പറക്കൽ വരും മാസങ്ങളിൽ നടത്തുമെന്ന് ബൂ൦ ടെക്നോളജി അറിയിച്ചിട്ടുണ്ട്.141 മില്യൺ അമേരിക്കൻ ഡോളർ ചെലവിട്ടാണ് ജെറ്റ് ബൂം ടെക്നോളജി വികസിപ്പിച്ചിരിക്കുന്നത്.
എക്സ്ബി-വൺ പ്രോട്ടോടൈപ്പ് ജെറ്റ് പരിചയപ്പെടുത്തുന്നത് വഴി കമ്പനി സൂപ്പർസോണിക് ജെറ്റുകൾ തിരികെ കൊണ്ടു വരാൻ തയ്യാറാണെന്നാണ് സൂചിപ്പിക്കുന്നതെന്ന് ബൂം ടെക്നോളജി പറഞ്ഞു.ബൂം ടെക്നോളജിയിൽ ജപ്പാൻ എയർലൈൻസും മറ്റും പണം നിക്ഷേപിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.













Discussion about this post