സോപോർ: ജമ്മു കശ്മീരിൽ ബിജെപി നേതാക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. ബരാമുള്ള ജില്ലയിലെ സോപോർ മേഖലയിലെ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റും ബിജെപി നേതാവുമായ മെഹ്രാജുദ്ദീൻ മല്ലയെയാണ് തട്ടിക്കൊണ്ട് പോയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ട് പോയവരെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പിന്നിൽ വിഘടനവാദികളും തീവ്രവാദികളുമാണെന്ന് ബിജെപി വക്താവ് അറിയിച്ചു.
കഴിഞ്ഞ ജൂലൈ 8ന് കശ്മീരിലെ ബന്ദിപൊരയിൽ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയെയും പിതാവിനെയും സഹോദരനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. ബിജെപി ബന്ദിപൊര മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു ഷെയ്ഖ് വസീം ബാരി.
Discussion about this post