കൊല്‍ക്കത്ത: ബിസിസിഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി ക്വാറന്റെെനില്‍. വീട്ടില്‍ തന്നെയാണ് ഗാംഗുലി നിരീക്ഷണത്തില്‍ കഴിയുന്നത്. സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറിയുമായ സ്നേഹാഷിഷ് ഗാംഗുലിക്ക് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സൗരവ് ഗാംഗുലി അടക്കമുള്ള കുടുംബാംഗങ്ങള്‍ ക്വാറന്റെെനില്‍ പ്രവേശിച്ചത്.
ജൂലെെ എട്ടിനായിരുന്നു സൗരവ് ഗാംഗുലിയുടെ ജന്മദിനം. അന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് സൗരവ് ജന്മദിനം ആഘോഷിച്ചത്. ഇന്നലെ കൊറോണ പോസിറ്റീവ് ആയ സൗരവിന്റെ മൂത്ത സഹോദരന് സ്നേഹാഷിഷ് ഗാംഗുലിയും അന്നത്തെ ജന്മദിനാഘോഷത്തില് പങ്കെടുത്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തെ നിരീക്ഷണത്തില്‍ സൗരവ് കഴിയേണ്ടിവരും.
ബെല്ലെ വ്യൂ ആശുപത്രിയിലാണ് സ്നേഹാഷിഷ് ഗാംഗുലിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്നേഹാഷിഷ് ഗാംഗുലിക്ക് ചെറിയ രീതിയില്‍ പനിയുണ്ടായിരുന്നു. പിന്നീട് കോവിഡ് പരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Discussion about this post