ബീജിങ് : അമേരിക്ക ഹോങ്കോങിന് നൽകി വന്നിരുന്ന വ്യാപാര മേഖയിലെ പ്രത്യേക പരിഗണന റദ്ദാക്കിയ അമേരിക്കക്കെതിരെ പ്രതികാര നടപടികൾക്കൊരുങ്ങി ചൈന.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോങ്കോങിനു വ്യാപാര മേഖലയിൽ നൽകി വന്നിരുന്ന പ്രത്യേക പരിഗണന റദ്ദാക്കിയത്.ഇക്കാര്യം ട്രംപ് തന്നെ ഔദ്യോഗികമായി പ്രസ്താവിച്ചു.ഇതിനു പ്രതികാരമായി അമേരിക്കൻ ഉദ്യോഗസ്ഥർക്കും, ചില നയതന്ത്ര പ്രതിനിധികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ നിയമപരമായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും അമേരിക്കയ്ക്കും അമേരിക്കൻ കമ്പനികൾക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അമേരിക്ക പ്രത്യേക പരിഗണന റദ്ദാക്കിയതിനെതിരെ ചൈന പ്രതികരിച്ചു.കൊറോണ വൈറസിനെ ചൈന മോശമായാണ് ചൈന കൈകാര്യം ചെയ്യുന്നതെന്നാരോപിച്ച് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി രംഗത്തു വന്നിരുന്നു.അതിനു പിന്നാലെയാണ് ഹോങ്കോങുമായി നിലനിന്നിരുന്ന വ്യാപാര മേഖലയിലെ ബന്ധത്തിന് യുഎസ് അന്ത്യം കുറിച്ചത്.











