രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തന്നെ നീക്കിയ കോൺഗ്രസിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാജസ്ഥാന്റെ നിയമസഭാ സ്പീക്കറായ സി.പി ജോഷി നൽകിയ അയോഗ്യതാ നോട്ടീസിനെതിരെയാണ് സച്ചിൻ പൈലറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണച്ചിരുന്ന രണ്ട് മന്ത്രിമാരെയും രാജസ്ഥാൻ നിയമസഭയിൽ നിന്നും കോൺഗ്രസ് പുറത്താക്കുകയായിരുന്നു.
Discussion about this post