മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് കോടതി ജാമ്യം നിഷേധിച്ചു. കേസിലെ 25 പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും നിരപരാധികളാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. എന്നാല്‍ പ്രതികളുടെ വാദം അംഗീകരിക്കാതിരുന്ന അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഡിഎച്ച് കെലുസാക്കർ ജാമ്യം നൽകാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
പ്രതികൾക്ക് ജാമ്യം നൽകരുതെന്നും സന്യാസിമാരുടെ കൊലപാതകത്തിലെ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചു കഴിഞ്ഞതായും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ മൊബൈൽ ഫോൺ രേഖകൾ ഉൾപ്പെടെ നിരവധി ശാസ്ത്രീയ തെളിവികൾ ലഭ്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത് അംഗീകരിച്ച കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
കേസിൽ പ്രായപൂർത്തിയാകാത്ത 11 പേരുൾപ്പെടെ 165 പേർക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിലെ രാഷ്ട്രീയ സ്വാധീനം വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടത് പക്ഷത്തിന് സ്വാധീനമുള്ള മേഖലയിൽ വെച്ചായിരുന്നു സന്യാസിമാർ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയായി കൊല്ലപ്പെട്ടത്.
Discussion about this post