പൃഥ്വിരാജ് – ആഷിഖ് അബു സംവിധാനത്തില്‍ പുറത്തിറങ്ങുന്ന വാരിയം കുന്നന് പ്രഖ്യാപിച്ച നാള് മുതല്‍ വിവാദത്തിലായ സിനിമയാണ്. ഇതാ വീണ്ടും വാരിയംകുന്നന് വിവാദമാവുകയാണ്. കര്‍ക്കിടകം ഒന്നിന് ഷൂട്ടിങ് ആരംഭിച്ച തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഓര്‍മകളെ കുറിച്ച് പൃഥ്വിരാജ് ട്വിറ്ററിലിട്ട ഒരു ട്വീറ്റാണ് കാര്യം.
വാരിയംകുന്നനെ പോലൊരു ഹിന്ദുവിരുദ്ധനെ അഭിനയിക്കാന്‍ പോകുന്ന താങ്കള്‍ എന്തിന് ഹിന്ദുക്കളുടെ വിശ്വാസത്തില്‍ കടന്നു കയറുന്നു, രാമായണ മാസം ഹിന്ദുക്കളുടെ വിശ്വാസമാണെന്നൊക്കെയാണ് കമന്റുകള്‍.
രാമായണത്തിന്റെ ചിത്രം സഹിതമാണ് പൃഥ്വിരാജ് ലൂസിഫറിന്റെ ആദ്യ ഷൂട്ടിങ് ദിവസം ഓര്‍മിച്ചത്. വാരിയന്കുന്നന് കാരണമുള്ള വിവാദങ്ങളെ മറച്ചുപിടിക്കാന്‍ പി ആര് ടീം പറഞ്ഞുതന്ന ഈ തന്ത്രം വിലപോകില്ല എന്നാണ് ചിലരുടെ കമന്റുകള്‍.
അതേസമയം തിരക്കഥാകൃത്ത് പിന്മാറിയ സാഹചര്യത്തില്‍ സിനിമയുടെ നിലവിലുള്ള സ്ഥിതി എന്താണെന്നും അറിയറ പ്രവര്‍ത്തകര്‍ ഇതുവരെ പറഞ്ഞിട്ടില്ല.
Discussion about this post