തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ 50 പൂജാരികളിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇനി 25 പേരുള്ള പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ടിടിഡി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. ഇതുവരെ തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ 91 ജീവനക്കാർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.
ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലത്തിൽ എത്തിയ ഭക്തരെല്ലാം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്. നിലവിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ.അതേസമയം, അമ്പലത്തിലെത്തിയ മൂവായിരത്തോളം ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെന്നും അവയെല്ലാം നെഗറ്റീവ് ആയിരുന്നുവെന്നും ചിറ്റൂർ ജില്ലാ മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ആയ ഡോ.പെഞ്ചലയ്യാ മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post