ഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെ പ്രശംസിച്ച് ബില്‍ ഗേറ്റ്സ്. കൊറോണ വാക്സിന് നിര്‍മ്മിക്കാനും ലോകത്തെ മുഴുവന്‍ രക്ഷിക്കാനും ഇന്ത്യക്ക് കഴിയുമെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞു. ‘ഇന്ത്യാസ് വാര് എഗെയ്ന്‍സ്റ്റ് ദ വൈറസ്’ എന്ന ഡോക്യുമെന്ററിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മെഡിക്കല്‍ രംഗം അതിശക്തമാണ്. ഇന്ത്യയിലെ മരുന്ന് കമ്പനികള്‍ ലോകത്താകമാനം മരുന്ന് വിതരണം നടത്തുന്നുണ്ട്. മറ്റെവിടത്തേക്കാളും കൂടുതല്‍ വാക്സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു.
സെറാം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ, ഭാരത് ബയോട്ടെക്ക് എന്നീ പ്രമുഖ ഇന്ത്യന്‍ മരുന്ന് കമ്പനികളെക്കുറിച്ചും ബില്‍ ഗേറ്റ്സ് പരാമര്‍ശിച്ചു. ഇന്ത്യ വലിയ ഒരു രാജ്യമാണ്. നഗരങ്ങളിലെ ജനസംഖ്യയും വളരെ വലുതാണ്. എന്നാല്‍ ഇത്തരമൊരു വെല്ലുവിളി നേരിട്ടപ്പോഴും ഇന്ത്യ ശക്തമായി പ്രതികരിച്ചെന്ന് ബില്‍ ഗേറ്റ്സ് ചൂണ്ടിക്കാട്ടി.
Discussion about this post