സിന്ധു നദിയിൽ ഡയമെർ ബാഷ ഡാം നിർമിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിൽ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ.പാക് അധീന കശ്മീരിലെ ഗിൽഗിത്ത്- ബാൽടിസ്ഥാൻ മേഖലയിലാണ് പാകിസ്ഥാൻ ഡാം പണിയാൻ ഉദ്ദേശിക്കുന്നത്.ഡാം നിർമിച്ചാൽ ജമ്മു-കശ്മീരിന്റെയും ലഡാക്കിന്റെയും വലിയൊരു ഭാഗം വെള്ളത്തിനടിയിൽ ആവുമെന്ന് കണ്ടെത്തിയതിനാലാണ് ഈ പദ്ധതിയെ ഇന്ത്യ എതിർക്കുന്നത്.
ഡയമെർ ബാഷ ഡാം പണിയാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ ഇന്ത്യ കനത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.ഡാം പണിയാനുള്ള പാക് പദ്ധതിയുടെ പിന്നിൽ ചൈനയും പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഇന്ത്യയുടെ എതിർപ്പിനെ പരിഗണിക്കാതെ ബുധനാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡാം നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു.
Discussion about this post