ഇന്ന് കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയവരിൽ ജെയ്ഷ്- ഇ-മുഹമ്മദ് ഭീകര സംഘടനയിലെ മുഖ്യ കമാൻഡറും.മുമ്പ് 3-4 എൻകൗണ്ടറുകളിൽ നിന്നും ഇയ്യാൾ തുടർച്ചയായി രക്ഷപ്പെട്ടിരുന്നു.ഐഇഡി വിദഗ്ദ്ധനായ ഇയാളോടൊപ്പം ഇതേ സംഘടനയിലെ രണ്ടു ഭീകരവാദികളെ കൂടി സുരക്ഷാ ഉദ്യോഗസ്ഥർ എൻകൗണ്ടറിൽ കൊലപ്പെടുത്തിയിട്ടുണ്ട്.കശ്മീരിലെ കുൽഗാമിലായിരുന്നു സംഭവം.
ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.കുൽഗാം പോലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് ഭീകരവാദികളെ കൊലപ്പെടുത്തിയത്.
Discussion about this post