കോഴിക്കോട്: കോഴിക്കോട് ഹെസ്സ ജ്വല്ലറിയില്‍ സൂക്ഷിച്ച മുഴുവന്‍ സ്വര്‍ണ്ണവും അനധികൃതമെന്ന് കസ്റ്റംസ്. ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണ്ണവും കസ്റ്റംസ് കസ്റ്റഡിയില്‍ എടുക്കും. സ്വര്‍ണ്ണം പിടിച്ചെടുക്കല്‍ നടപടി തുടരുമെന്നും സ്വര്‍ണ്ണത്തിന്‍റെ ഉറവിടം അന്വേഷിക്കുകയാണെന്നും കസ്റ്റംസ് പറഞ്ഞു.
ജ്വല്ലറിയിലെ മുഴുവൻ സ്വർണവും ഉദ്യോഗസ്ഥ സംഘം തൂക്കി കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്.. ഇടനിലക്കാർ സ്വർണം ജ്വല്ലറിയിലെത്തിച്ചെന്ന് കണ്ടത്തിയതിനെ തുടർന്നാണ് റെയ്ഡ് നടക്കുന്നത്.റെയ്ഡ് നടത്തുന്നത് കൊച്ചി കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ്. ജ്വല്ലറിയിലെ മുഴുവൻ സ്വർണവും കസ്റ്റംസ് കണ്ടുകെട്ടുമെന്നാണ് വിവരം.
ഹെസ്സ ജ്വല്ലറി ഉടമകൾ ഷമീം, ജിഫ്സൽ എന്നിവരെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.കോഴിക്കോട് വട്ടക്കിണർ സ്വദേശികളാണ് ഇരുവരും. സ്വർണ്ണക്കടത്തിനായി ഇരുവരും പണം നിക്ഷേപിച്ചിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
ജിഫ്‍സല്‍ കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ്ണക്കടത്തിന് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു. എന്നാല്‍ തിരുവനനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടോയെന്ന കാര്യത്തിൽ കസ്റ്റംസ് വ്യക്തത നൽകിയിട്ടില്ല.













Discussion about this post