ലഡാക്: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാൻ ആരെയും അനുവദിക്കില്ലെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഫലപ്രാപ്തി ഉറപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും സഹപ്രവർത്തകരുടെ വിയോഗത്തിലുണ്ടായ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം സൈനികരോട് പറഞ്ഞു. അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ലഡാക്കിലെത്തിയതായിരുന്നു രാജ്നാഥ് സിംഗ്. ദ്വിദിന സന്ദർശനത്തിന് എത്തിയ അദ്ദേഹം സേനാ തലവന്മാരുമായും കൂടിക്കാഴ്ച നടത്തി.
ലഡാക്കിൽ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തിയ രാജ്യരക്ഷാ മന്ത്രി പാരാ ഡ്രോപ്പിങ് സൈനികാഭ്യാസം വീക്ഷിച്ചു. ആയുധങ്ങളുടെ പ്രയോഗം നേരിട്ടു മനസ്സിലാക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പികാ മെഷീൻ ഗണ്ണിന്റെ പ്രവർത്തനം പരിശോധിച്ചു.
#WATCH Ladakh: Defence Minister Rajnath Singh inspects a Pika machine gun at Stakna, Leh. pic.twitter.com/MvndyQcN82
— ANI (@ANI) July 17, 2020









Discussion about this post