പുതിയതായി തെരഞ്ഞെടുത്ത 61 രാജ്യസഭാംഗങ്ങൾ ജൂലൈ 22 ന് സത്യപ്രതിജ്ഞ ചെയ്യും.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ 20 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ഹൗസ് ചേമ്പറിലായിരിക്കും നടക്കുക. സത്യപ്രതിജ്ഞ ചെയ്യുന്നവർക്ക് ചടങ്ങിൽ അവരുടെ കൂടെ ഒരാളെ മാത്രമേ കൊണ്ടു വരാനുള്ള അനുവാദമുള്ളൂ.ഇതും കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ്.
സാമൂഹ്യ അകലം പാലിച്ചു കൊണ്ടായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.ചടങ്ങുകളുടെ വിവരങ്ങൾ പുതിയ രാജ്യസഭാംഗങ്ങളെ രാജ്യസഭയുടെ സെക്രട്ടറി ജനറൽ അറിയിച്ചിട്ടുണ്ട്.ഇതിലും നേരത്തെ നടത്താനിരുന്ന സത്യപ്രതിജ്ഞ ചടങ്ങ്, ന്യൂഡൽഹിയിലേക്ക് യാത്ര ചെയ്ത് എത്താൻ ബുദ്ധിമുട്ടാണെന്ന് ചിലർ അറിയിച്ചതിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.
Discussion about this post