7 ടൺ യുദ്ധസാമഗ്രികൾ പാരച്യൂട്ടിൽ കെട്ടിയിറക്കാൻ ശേഷിയുള്ള പി7 ഹെവി ഡ്രോപ്പ് സിസ്റ്റം നിർമിച്ച് ഡിആർഡിഒ.റഷ്യൻ നിർമിത വിമാനമായ ഇല്യൂഷിൻ 75 ലാണ് ഇത് പ്രധാനമായും ഉപയോഗിക്കുക.പി7 ഹെവി ഡ്രോപ്പ് സിസ്റ്റം പൂർണമായും തദ്ദേശ നിർമ്മിതമാണ്.എൽ&ടി കമ്പനിയും ഓർനാൻസ് ഫാക്ടറിയും യഥാക്രമം ഹെവി ഡ്രോപ്പ് സിസ്റ്റത്തിനു വേണ്ട പ്ലാറ്റ്ഫോമും പാരച്യൂട്ടും നിർമിച്ചു നൽകിയെന്ന് ഡിഫെൻസ് റീസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ വ്യക്തമാക്കി.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് ഈ സിസ്റ്റം നിർമിച്ചിരിക്കുന്നത്.ആഗ്രയിൽ ഇന്ത്യൻ കരസേനയും,ഐഎഎഫും,എഡിആർഡിഇയും സംയുക്തമായി പി7 ഹെവി ഡ്രോപ്പ് സിസ്റ്റം പരീക്ഷണാർത്ഥം പ്രവർത്തിപ്പിച്ചു.വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.സൈന്യത്തിന് ആവശ്യമുള്ള വെടിക്കോപ്പുകൾ എത്രയും പെട്ടെന്നു തന്നെ എത്തിച്ചു കൊടുക്കാൻ ഈ സിസ്റ്റം വഴി സാധ്യമാകും.
Discussion about this post