ഡൽഹി: രാഷ്ട്രീയ പ്രതിസന്ധിയും അസ്ഥിരതയും രൂക്ഷമായിരിക്കുന്ന രാജസ്ഥാനിൽ, അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന കോൺഗസ്സ് സർക്കാരിനെ പിരിച്ചു വിടണമെന്ന് ഗവർണ്ണർ കൽരാജ് മിശ്രയോടെ ആവശ്യപ്പെട്ട് ബി എസ് പി അദ്ധ്യക്ഷ മായാവതി.
ഫോണ്‍ ചോര്‍ത്തിയതിലൂടെ ഗെഹ്ലോട്ട് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ കാര്യം ചെയ്‌തെന്ന് വ്യക്തമായി. രാജസ്ഥാനില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും അസ്ഥിരതയും ഗവര്‍ണര്‍ മനസ്സിലാക്കണം. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യണം. ജനാധിപത്യത്തിന്റെ നില വഷളക്കാന്‍ അനുവദിക്കരുത്’- മായാവതി ട്വീറ്റ് ചെയ്തു.
അതേസമയം ഫോൺ ചോർത്തൽ വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കോൺഗ്രസ്സ് പാർട്ടിക്കുള്ളിലെ തമ്മിലടിയും അധികാര തർക്കവും കൊഴുപ്പിക്കാൻ പാർട്ടിയുടെ പേര് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. എം എൽ എമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിച്ചു എന്നതിന് തെളിവായി കോൺഗ്രസ്സ് പ്രചരിപ്പിക്കുന്ന ഫോൺ സംഭാഷണങ്ങളുടെ ആധികാരികത കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിജെപി വക്താവ് സംബിത് പത്ര ആവശ്യപ്പെട്ടു.
Discussion about this post