മുംബൈ: ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാമ്ന. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഫഡ്നാവിസിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്നാണ് സാമ്ന വിശേഷിപ്പിച്ചത്.
മികച്ച പ്രതിപക്ഷ നേതാവെന്ന നിലയിലാണ് ഫഡ്നാവിസ് കാര്യങ്ങളില്‍ ഇടപെട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത് നല്ല മാതൃകയാണ്. സര്‍ക്കാറിന്റെ ജനസേവന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ കാണിച്ച മനസ്സിനും സാമ്ന നന്ദി പറഞ്ഞു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു.
Discussion about this post