മാനന്തവാടി : നവവധുവിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വരന്റെ പിതാവിനെതിരെ പോലീസ് കേസ്.ക്വാറന്റൈൻ ലംഘനം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.പെൺകുട്ടിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് വരനും, ബന്ധുക്കളും, വിവാഹ ചടങ്ങിൽ നടത്തിയ വൈദികരുമടക്കം സകലരും ക്വാറന്റൈനിലായി.
ജൂലൈ 13ന് വിവാഹം നടന്ന ശേഷമാണ് വധുവിന് കോവിഡ് സ്ഥിരീകരിച്ചത്.മൂന്ന് പുരോഹിതർ അടക്കം അമ്പതോളം പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.ഇതോടെ പള്ളി മുഴുവൻ അണുശീകരണം നടത്തി.വൈദികർ ക്വാറന്റൈനിലായതിനാൽ പള്ളിയിൽ ഞായറാഴ്ച കുർബാന ഒഴിവാക്കപ്പെട്ടു.











