വാഷിംഗ്ടൺ : ഇറാനിൽ ചുരുങ്ങിയത് രണ്ടരക്കോടി പേരെയെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടാകുമെന്ന് വെളിപ്പെടുത്തി പ്രസിഡന്റ് ഹസൻ റുഹാനി.ഇറാൻ ആരോഗ്യ മന്ത്രാലയത്തിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹസൻ റുഹാനി ഇക്കാര്യം വ്യക്തമാക്കിയത്.ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത് 2.54 ലക്ഷം പേർക്കാണ്.ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ ഏറ്റവും ഉയർന്ന കണക്കാണിത്.ലോകത്ത് ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് ഒരു കോടി 44 ലക്ഷം കോവിഡ് കേസുകളാണ്.അമേരിക്കയിലും ഫ്രാൻസിലും രോഗബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.അതേസമയം, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ വിവരങ്ങൾ പുറത്തു വിടുന്നത് ബ്രിട്ടൻ താൽകാലികമായി നിർത്തി വെച്ചു.വിവരങ്ങളിൽ കൃത്യതയില്ല എന്ന ആരോപണത്തെ തുടർന്നാണ് നടപടി.
Discussion about this post