ചെന്നൈ: ഹിന്ദു ദൈവമായ മുരുകനെ സ്തുതിച്ചുള്ള സ്കന്ദ ഷഷ്ഠി കവച കീർത്തനത്തെ പരിഹസിച്ചുകൊണ്ടുള്ള വീഡിയോ പ്രചരിപ്പിച്ച തീവ്ര യുക്തിവാദി സംഘടനയായ കറുപ്പർ കൂട്ടത്തിനെതിരെ നടപടിയെടുത്ത് തമിഴ്നാട് പൊലീസ്. കറുപ്പർ കൂട്ടം യൂട്യൂബ് ചാനലിന്റെ ചെന്നൈ ഓഫീസ് പൊലീസ് പൂട്ടി. നേതാക്കൾക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ഹൈന്ദവ ദേവതാ സങ്കല്പങ്ങൾക്കും വിശ്വാസങ്ങൾക്കുമെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളുടെ ഭാഗമാണ് കറുപ്പർ കൂട്ടത്തിന്റെ നടപടിയെന്ന് ബിജെപി ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. ചാനൽ സമ്പൂർണ്ണമായി നിരോധിക്കണമെന്നും പൊലീസിന് നൽകിയ പരാതിയിൽ ബിജെപി വ്യക്തമാക്കി.
സംഭവം വിവാദമായതോടെ ചാനൽ അവതാരകനായ സുരേന്ദ്രൻ നടരാജൻ പൊലീസിന് മുന്നിൽ കീഴടങ്ങി. തുടർന്ന് ബിജെപി പ്രവർത്തകർ സ്കന്ദ ഷഷ്ഠി കവച പാരായണം നടത്തി തെരുവിൽ പ്രകടനം നടത്തി. ഹിന്ദു മുന്നണിയും മറ്റ് ഹൈനദവ സംഘടനകളും പ്രതിഷേധത്തിൽ അണിനിരന്നു.
തീവ്ര യുക്തിവാദികളായ പെരിയാർ ആക്ടിവിസ്റ്റുകൾ നേതൃത്വം നൽകുന്ന കറുപ്പർ കൂട്ടം എന്ന സംഘടനയ്ക്കെതിരെ നേരത്തെയും ദൈവനിന്ദാ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഡിഎംകെയുടെ പിന്തുണയോടെയാണ് സംഘടന പ്രവർത്തിക്കുന്നതെന്നും വിവരമുണ്ട്. തമിഴ് ജനത അളവറ്റ ഭക്തിയോടെ ആരാധിക്കുന്ന ദൈവമായ മുരുകനെ അധിക്ഷേപിച്ച സംഘടനയ്ക്കും ചാനലിനുമെതിരെ രാഷ്ട്രീയത്തിന് അതീതമായി തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാണ്.












Discussion about this post