ന്യൂഡൽഹി : പാക്ക് അധീന കാശ്മീർ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ് എം.പിമാർക്കായി ഇമ്രാൻ ഖാൻ സർക്കാർ 30 ലക്ഷത്തോളം രൂപ ചിലവിട്ടതായി റിപ്പോർട്ടുകൾ.പാക് സർക്കാരിന് കീഴിലുള്ള ഓൾ പാർട്ടി പാർലിമെന്ററി കശ്മീർ ഗ്രൂപ്പാണ് ലേബർ എം.പി ഡെബി എബ്രഹാംസ് നേതൃത്വം വഹിച്ച സംഘത്തിനു പണം നൽകിയത്.ഇ-വിസയുടെ കാലാവധി അവസാനിച്ചതിനാൽ ഇന്ത്യ വിസ നിഷേധിച്ച് ഡെബിയെ നാട്ടിലേക്ക് തിരികെ അയച്ചിരുന്നു.നാട്ടിലെത്തിയതിനു ശേഷം ഡെബി പാകിസ്ഥാൻ സന്ദർശനം നടത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യക്കെതിരെയുള്ള പ്രസ്താവനകൾ നടത്തുന്നതിനാണ് ഡെബി എബ്രഹാംസിന്റെ സംഘത്തിനു പണം നൽകിയതെന്ന് കരുതപ്പെടുന്നു.ഡെബിക്ക് പാകിസ്ഥാൻ ചാരസംഘടനയിലെ അംഗമായ രാജ നജാബത് ഹുസ്സൈനുമായി അടുത്ത ബന്ധമുണ്ടെന്ന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ഇന്റലിജിൻസ് പുറത്തു വിട്ടിരുന്നു.ഇന്ത്യ ഡെബിയെ മടക്കി അയച്ചതിനു ശേഷമാണ് ഇമ്രാൻ ഖാൻ സർക്കാർ പണം നൽകിയതടക്കമുള്ള വിവരങ്ങൾ പുറത്തു വരുന്നത്.
Discussion about this post