അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും. ആഗസ്റ്റ് 5-ന് രാവിലെ 8 മണിയോടെയായിരിക്കും ക്ഷേത്രത്തിലെ ചടങ്ങുകൾ ആരംഭിക്കക.രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.10 വരെ പ്രധാനമന്ത്രി അയോധ്യയിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വാരാണസിയിലേയും കാശിയിലേയും പൂജാരിമാരായിരിക്കും ഭൂമിപൂജ നടത്തുക.
ശ്രീ രാംജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയുടെ അനുവാദത്തോടെയാണ് ഭൂമിപൂജ നടത്താനുള്ള തിയതി നിശ്ചയിച്ചത്.മൂന്ന് മുതൽ മൂന്നര വർഷം വരെ സമയം ക്ഷേത്രം പണികഴിപ്പിക്കാൻ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.161 അടി ഉയരത്തിലാണ് രാമക്ഷേത്രം പണികഴിപ്പിക്കുകായെന്ന് ശ്രീ രാംജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിലെ അംഗമായ കാമേശ്വർ ചൗപാൽ വ്യക്തമാക്കി.
Discussion about this post