ഡൽഹി: ചരിത്രത്തിലാദ്യമായി കറൻസി ഇടപാടുകളെ മറികടന്ന് ഡിജിറ്റൽ ഇടപാടുകൾ. 2019 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 10.57 ലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടുകളാണ് കാർഡ്, മൊബൈൽ, പേയ്മെന്റ് രൂപത്തിൽ നടന്നത്. ഈ കാലയളവിൽ എടിഎമ്മിലൂടെ പിൻവലിച്ചത് 9.12 ലക്ഷം കോടി രൂപ മാത്രമാണ്. 2020-ൽ 10.97 ലക്ഷം കോടി രൂപയിലെത്തി നിൽക്കുകയാണ് ഡിജിറ്റൽ ഇടപാടുകൾ. എന്നാൽ എടിഎമ്മുകളിൽ നിന്ന പിൻവലിച്ചതാകട്ടെ 5% കുറഞ്ഞ് 8.66 ലക്ഷം കോടി മാത്രം.
കഴിഞ്ഞ അഞ്ച്, ആറ് വർഷത്തെ ഇടപാടുകളിൽ കറൻസി ഇടപാടുകളും, ബാങ്ക് ഇടപാടുകളും പരിശോധിച്ചാൽ നോട്ടിടപാടുകളിൽ നിന്ന് ഒരു വലിയ മാറ്റം ആണ് ഡിജിറ്റൽ ഇടപാടുകളിലിൽ കാണാൻ കഴിഞ്ഞിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
കാശ് കയ്യിൽക്കൊണ്ടു നടക്കേണ്ട എന്നതും ഇടപാടുകൾ എളുപ്പത്തിൽ ആക്കാം എന്നതുമാണ് ഇന്ത്യ ഡിജിറ്റൽ ഇടപാടുകളിലേക്ക് എത്തുന്നതിന് കാരണമാകുന്നുത്. ഓൺലൈൻ ഷോപ്പിങ്ങും ഓഫറുകളും ഇതിന് കാരണായി. ലോക്ഡൗൺ കാലത്ത് ഇന്ത്യയിലെ ജനങ്ങൾക്ക് തുണയായത് ഡിജിറ്റൽ ഇടപാടുകളെന്നും റിപ്പോർട്ട്. നിലവിലെ സ്ഥിതി തുടർന്നാൽ മോദി സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നം വിദൂരമല്ല എന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലിയിരുത്തൽ.
Discussion about this post