കാസര്‍കോട് തൈക്കടപ്പുറത്ത് പതിനാറുകാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാല് പ്രതികള്‍ പിടിയില്‍.മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്.എട്ടാം ക്ലാസ് മുതല്‍ അച്ഛന്‍ പീഡിപ്പിച്ചെന്ന് കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.പീഡന വിവരം അമ്മയ്ക്കും അറിയാമായിരുന്നു.അമ്മാവന്റെ നിര്‍ദ്ദേശ പ്രകാരം പോലീസില്‍ നല്‍കിയ പരാതിയിലാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഏഴു പ്രതികളുള്ള കേസില്‍ മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ആരംഭിച്ചു.എട്ടാം ക്ലാസ് മുതല്‍ അച്ഛനടക്കമുള്ളവര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.വീട്ടില്‍ വച്ചായിരുന്നു പീഡനമെന്നും ഒരുവട്ടം ഗര്‍ഭഛിദ്രം നടത്തിയിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.പീഡനവിവരം മറച്ചുവച്ച അമ്മയെയും പ്രതി ചേര്‍ക്കുമെന്ന് പോലീസ് പറഞ്ഞു.മദ്രസാ അധ്യാപകനായ അച്ഛന്‍ നേരത്തെയും പോക്‌സോ കേസ് പ്രതിയായിരുന്നു.











