തിരുവനന്തപുരം : തിരുവനന്തപുരത്തെ പ്രശസ്ത വ്യാപാരസ്ഥാപനങ്ങളായ പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസൻസ് റദ്ദാക്കി.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ആളുകളെ കൂട്ടമായി സ്ഥാപനത്തിനുള്ളിലേയ്ക്കു കയറ്റിയതിനാണ് ഇരു സ്ഥാപനങ്ങളുടെയും ലൈസൻസ് റദ്ദാക്കിയത്.
രണ്ടു സ്ഥാപനങ്ങളും നഗരസഭ പൂട്ടി സീൽ വെയ്ക്കുകയായിരുന്നു.മേയറാണ് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കിയ കാര്യം അറിയിച്ചത്.തിരുവനന്തപുരത്തെ കോവിഡ് രോഗികളുടെയെണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും ഇത്തരം സ്ഥാപനങ്ങൾ കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നത് ആരോഗ്യപ്രവർത്തകരിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.ഇന്ന് 182 പേർക്കാണ് തിരുവന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത് ഇതിൽ 170 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായിട്ടുള്ളത്.
Discussion about this post