ലണ്ടൻ : ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനാക ഫാർമസ്യൂട്ടിക്കൽസും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം.ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്സിൻ സുരക്ഷിതമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാല വ്യക്തമാക്കി.ആദ്യഘട്ടത്തിൽ 1,077 പേരിലാണ് വാക്സിൻ പരീക്ഷണം നടത്തിയത്.
രണ്ടാം ഘട്ട പരീക്ഷണം എത്രയും പെട്ടെന്ന് തന്നെ നടത്തുമെന്നും സർവകലാശാല വ്യക്തമാക്കി. സെപ്റ്റംബറോടെ വാക്സിൻ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാക്സിൻ പരീക്ഷിച്ചവരിൽ രോഗപ്രതിരോധശേഷി വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.കോവിഡിൽ നിന്നും ഈ വാക്സിൻ ഇരട്ട സംരക്ഷണം നൽകുമെന്നാണ് ഗവേഷകരുടെ ഉറപ്പ്.അതേ സമയം, ഏഴ് ഇന്ത്യൻ കമ്പനികളുടെ കോവിഡ് വാക്സിൻ നിർമാണവും പുരോഗമിക്കുന്നുണ്ട്.
Discussion about this post