ചൈനീസ് ആപ്പ് ടിക് ടോക്കി്‌ന്റെ പേരില്‍ പാകിസ്ഥാനിലും വിവാദം. അശ്ലീല വീഡിയോകള്‍ ഷെയര്‍ ചെയ്തതിന്റെ പേരിലാണ് പാകിസ്ഥാനില്‍ ടിക് ടോക്കിനെതിരെ പ്രതിഷേധം ഉയരുന്നത്.
ചൈനയുടെ മറ്റൊരു വീഡിയോ ആപ്പായ ബിഗോയെ പാകിസ്ഥാന്‍ നിരോധിച്ചിരുന്നു. അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ഷെയര്‍ ചെയ്തതിനെതുടര്‍ന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഗോയ്‌ക്കെതിരായ നടപടി. തൊട്ടുപിന്നാലെയാണ് ടിക് ടോക്കിനെ വിലക്കുമെന്ന ഭീഷണിയും ആപ്പ് മേധാവികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് പാകിസ്ഥാനില്‍ ടിക് ടോക്ക് ജനപ്രീതി നേടിയത്.
ടിക് ടോക്ക് ആപ്ലിക്കേഷന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ലാഹോര്‍ ഹൈക്കോടതിയിലും നിരവധി പരാതികള്‍ എത്തിതുടങ്ങി.
സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് ടിക് ടോക്ക്, ബിഗോ തുടങ്ങിയ ആപ്ലിക്കേഷനുകള്‍ക്കെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ അധാര്‍മികവും അശ്ലീലവുമായ വീഡിയോ ഷെയര്‍ ചെയ്യുന്നതായാണ് പരാതി. പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു













Discussion about this post