16കാരിയെ കടത്തിക്കൊണ്ട് പോയി വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റിൽ. ഇടയ്ക്കോട് സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ഓയൂര്‍ ചുങ്കത്തറ കൊക്കാട്ട് പൊയ്കവിള വീട്ടില്‍ അച്ചു എന്ന അസറുദ്ധീന് (21), ഓയൂര്‍ ചുങ്കത്തറ നൗഫല്‍ മന്‍സിലില്‍ അഫ്സല് (25) എന്നിവരാണ് ചടയമംഗലം പോലിസിന്റെ പിടിയിലായത്.
ചടയമംഗലം എസ്ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
16കാരിയെ കടത്തിക്കൊണ്ട് പോയി ഒന്നാം പ്രതിയുടെ ഓയൂരിലുള്ള വസതിയിലും തുടര്‍ന്ന് പരവൂര്‍ ബീച്ചിനടുത്തുള്ള ലോഡ്ജിലും കൊണ്ട് പോയി പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
Discussion about this post