ജയ്പൂർ : രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് കേസ്.രാസവള അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാണ് അശോക് ഗെഹ്‌ലോട്ടിന്റെ സഹോദരനായ അഗ്രസെൻ ഗെഹ്‌ലോട്ടിനെതിരെയുള്ള കണ്ടെത്തൽ.ഇതേ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നാല് സംസ്ഥാനങ്ങളിലുള്ള അഗ്രസെൻ ഗെഹലോട്ടിന്റെ പേരിലുള്ള കെട്ടിടങ്ങളിൽ റെയ്ഡ് നടത്തി.
ഡൽഹി,ഗുജറാത്ത്,പശ്ചിമ ബംഗാൾ,രാജസ്ഥാൻ എന്നിവിടങ്ങളിലുള്ള അഗ്രസെന്നിന്റെ വസ്തുക്കളിലാണ് ഏജൻസി റെയ്ഡ് നടത്തിയത്.അനുപം കൃഷി എന്ന കമ്പനിയുടെ ഉടമയാണ് അഗ്രസെൻ ഗെഹലോട്ട്.കർഷകർക്കായി അനുവദിച്ച വളം അനധികൃതമായി കയറ്റി അയക്കുന്നുവെന്ന് ആരോപിച്ച് അഗ്രസെന്നിനെതിരെ മുമ്പ് ബിജെപി രംഗത്തു വന്നിരുന്നു.
Discussion about this post