റീബിൽഡ് കേരള കൺസൾട്ടൻസി പട്ടികയിൽ തിരുകി കയറ്റൽ നടത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഒരു സ്വകാര്യ മാധ്യമം തെളിവുകൾ പുറത്ത് വിട്ടു.
റീബിൽഡ് കേരള കൺസൾട്ടൻസി പട്ടികയിൽ യോഗ്യതയില്ലാത്ത കമ്പനികളെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ പിന്തുണച്ചവർക്ക് പരിഗണന ന്ലകിയിരിക്കുന്നത്. യാത്രയ്ക്ക് സഹായം നൽകിയ കമ്പനികളെ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തതായാണ് റിപ്പോർട്ട്. ഇത്തരം കമ്പനികളെ പിന്തുണക്കാമെന്ന് ശുപാർശ നൽകിയത് വിശ്വാസ് മേത്ത ഐഎഎസ് ആണ്. വിശ്വാസ് മേത്തയുടെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
കോടികളുടേതാണ് കൺസൾട്ടൻസിയുടെ കരാറെന്നും റിപ്പോർട്ടിൽ പറയുന്നു.
Discussion about this post