തിരുവനന്തപുരം : നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം ആരംഭിച്ചു.സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടാൻ നീക്കം തുടങ്ങിയത്. മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്.
ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് റവന്യൂ വകുപ്പിനും കസ്റ്റംസ് കത്തു നൽകിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രതികൾക്ക് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന സൂചനയിൽ കസ്റ്റംസ് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.സഫെമ നിയമത്തിൽ അധിഷ്ഠിതമായാണ് കസ്റ്റംസിന്റെ ഈ നീക്കം.












