കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ “സൈക്കോ”യെന്ന് വിളിച്ച് തൃത്താല എംഎൽഎ വി.ടി ബൽറാം. കോൺഗ്രസ് മരണത്തിന്റെ വ്യാപാരികൾ ആണെന്ന ബിനീഷ് കോടിയേരിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു വി.ടി ബൽറാം എംഎൽഎ.
“മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരാണ്” എന്നാണ് ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്.”ഇത്തരം ക്രൂരമായ ഒരു നറേറ്റീവ് സൃഷ്ടിച്ചെടുക്കാൻ നോക്കുന്നതിലൂടെ എന്ത് നേട്ടമാണ് ഈ സൈക്കോകൾക്ക് ഉണ്ടാകുന്നത്! സ്വന്തം ഉള്ളിലെ വികൃതചിന്തകൾ മറ്റുള്ളവർക്ക് മേൽ ആരോപിച്ച് രക്ഷപ്പെടുന്ന മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗികളാണ് ഇത്തരക്കാർ” ബൽറാം പോസ്റ്റിൽ കൂട്ടിച്ചേർത്തു.കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന പശ്ചാത്തലത്തിൽ കോൺഗ്രസുകാർ സന്തോഷിക്കുകയാണ് എന്ന അർത്ഥത്തിലുള്ളതായിരുന്നു ബിനീഷ് കോടിയേരിയുടെ പ്രസ്താവന.
Discussion about this post