കാസര്‍ഗോഡ്: കാസര്‍ഗോഡ് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്ലെറ്റ് അടച്ചു. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥന് ഇവിടെ എത്തിയിരുന്നു എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റ് അടച്ചത്.
ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്ലെറ്റില് മദ്യം വാങ്ങാന്‍ എത്തിയവരും ആശങ്കയിലായി. കാഞ്ഞങ്ങാട്ട് മൂന്ന് എക്സൈസ് ഓഫീസുകളും അടച്ചു.
അതിനിടെ കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 20 പൊലീസുകാര്‍ ക്വാറന്റൈനിലായി. കാസര്‍ഗോഡ് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള. ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 47 പേരില്‍ 41 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധിതരായത്.
Discussion about this post