യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജിന്റെ വീട് മഴയത്ത് തകര്‍ന്നു. ഇടുക്കി മുള്ളരിങ്ങാട്ടിലെ വീടിന്റെ മേല്‍ക്കൂര മഴയത്ത് തകര്‍ന്ന് വീഴുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മേല്‍ക്കൂര തകര്‍ന്ന് വീണപ്പോള്‍ വീടിനുള്ളില്‍ കുടുംബം ഇല്ലാതിരുന്നത് അപകടം ഒഴിവാക്കി. തകര്‍ന്ന വീട്ടില്‍ താമസം തുടരാനാവാത്ത സാഹചര്യമാണ് ഉള്ളത്.

നേരത്തെ എബിവിപി നേതാവായിരിക്കെ ശ്യാമിന്റെ വീടിന്റെ ശോച്യാവസ്ഥ വാര്‍ത്തയായിരുന്നു. വീട് തകര്‍ന്നതോടെ ശ്യാമും കുടുംബവും മറ്റൊരു വീട്ടിലേക്ക് താത്കാലികമായി മാറാനുള്ള തയാറെടുപ്പിലാണ്.














Discussion about this post