സ്വര്‍ണകള്ളക്കടത്ത് കേസിലെ പ്രധാന പ്രതി റമീസിനെ ചുറ്റിപറ്റിയുള്ള അന്വേഷണത്തില്‍ ചുരുളഴിയുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്.സ്വര്‍ണ്ണക്കടത്തും കള്ളക്കടത്തും നടത്തി കിട്ടുന്ന അളവറ്റ കള്ളപ്പണം മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അതിവിദഗ്ദ്ധമായി ഉപയോഗിക്കുകയായിരുന്നു റമീസെന്ന് എന്‍ ഐ എയുടെ കണ്ടെത്തല്‍. കേസിലെ പ്രതികളുടെ ഇടപാടുകള്‍ ദുരൂഹമാണെന്ന് വിശദീകരിച്ച അന്വേഷണ ഏജന്‍സികള്‍, സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നതായും കേസിന്റെ വേരുകള്‍ മതതീവ്രവാദത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സമര്‍ത്ഥിക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വമായോ അല്ലാതെയോ മറയാക്കി പ്രതികള്‍ നയതന്ത്ര മേഖലകളെ ദുരുപയോഗം ചെയ്ത് വന്‍ തോതില്‍ സ്വര്‍ണ്ണം കടത്തി. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുന്നതാണെന്നും സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്നതാണെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.
കള്ളക്കടത്ത് നടത്തിയ സ്വര്‍ണ്ണം രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉപയോഗിച്ചതിന്റെ നിര്‍ണ്ണായക കണ്ണിയാണ് റമീസ്. സാമ്പത്തിക തീവ്രവാദം എന്ന ഏറ്റവും ഭീകരവും ഗുരുതരവുമായ രാജ്യദ്രോഹ പ്രവര്‍ത്തനമാണ് ഇയാള്‍ ചെയ്തിരിക്കുന്നത്. രാജ്യത്തെ ശിഥിലമാക്കുന്ന വിഷലിപ്തമായ സാമ്പത്തിക തീവ്രവാദത്തിന്റെ കേന്ദ്ര ബിന്ദുവായി വര്‍ത്തിച്ചത് റമീസ് ആയിരുന്നുവെന്നും കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
റമീസ് എന്ന സൂത്രശാലിയായ കുറ്റവാളിയുമായി ബന്ധപ്പെട്ട് നേരത്തെ നിലവിലുള്ള കേസുകളും എന്‍ ഐ എ പരിശോധിക്കുന്നുണ്ട്. 2014ല്‍ പാലക്കാട് രജിസ്റ്റര്‍ ചെയ്ത വന്യജീവി സംരക്ഷണ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ഇയാള്‍ രക്ഷപ്പെട്ടത് സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ്. സംസ്ഥാനത്തെ പ്രബല രാഷ്ട്രീയ കക്ഷികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന റമീസിന് കള്ളക്കടത്ത് സ്വര്‍ണ്ണം പണമാക്കി മാറ്റുന്ന സ്വകാര്യ വ്യക്തികളുമായും ജൂവലറി ഉടമകളുമായും നല്ല അടുപ്പമാണുള്ളത്.
2014ല്‍ കോഴിക്കോട് വിമാനത്താവളം വഴി റമീസ് കടത്തിയത് 15 കിലോ സ്വര്‍ണ്ണമാണ്. ഇതിന് ഇയാള്‍ക്കെതിരെ ഡി ആര്‍ ഐയും കസ്റ്റംസും കേസ് എടുത്തിരുന്നു. അതേ വര്‍ഷം തന്നെ പാലക്കാട് റൈഫിള്‍ ക്ലബ്ബുമായി ബന്ധപ്പെട്ട ആറ് റൈഫിളുകള്‍ അനധികൃതമായി കടത്തിയ കേസിലും ഇയാള്‍ വലയിലായിരുന്നു. സംരക്ഷിത വന്യമൃഗങ്ങളെ വേട്ടയാടി കൊലപ്പെടുത്തി തോലും മാംസവും മറ്റും വില്‍പ്പന നടത്തി പണം സമ്പാദിക്കുന്നത് ഇയാളുടെ വിനോദമായിയിരുന്നുവെന്ന് ഇയാള്‍ക്കെതിരായി വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വ്യക്തമാക്കുന്നു.
2014 ജൂലൈ മാസത്തില്‍ വാളയാറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് റമീസ്. സംരക്ഷിത വന്യജീവികളായ നീലഗിരി വരയാട്, മ്ലാവ്, കലമാന്‍ എന്നിവയെ വേട്ടയാടുന്ന വലിയ സംഘത്തിന്റെ തലവനാണ് ഇയാള്‍. 2014ലെ കേസില്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് നടപടികളില്‍ നിന്നും മുങ്ങി നടന്ന റമീസിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കഴിഞ്ഞ ദിവസം മാത്രമാണ് വനം വകുപ്പ്, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയത് എന്നത് ശ്രദ്ധേയമാണ്. ഈ അപേക്ഷയ്ക്ക് പിന്നിലും അട്ടിമറി സാദ്ധ്യത സംശയിക്കപ്പെടുന്നുണ്ട്.
വിദേശത്തും നിഗൂഢമായ പല ബന്ധങ്ങളും വച്ചു പുലര്‍ത്തുന്ന റമീസ് എന്തിനും പോന്ന ഗുണ്ടാസംഘത്തിന്റെ അകമ്പടിയോടെയാണ് പകല്‍ വെളിച്ചത്തില്‍ സംസ്ഥാനത്ത് വിലസുന്നത്. ഇയാള്‍ക്ക് രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളില്‍ വലിയ സ്വാധീനമാണുള്ളതെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ തെളിവ് ലഭിച്ചു കഴിഞ്ഞതായാണ് വിവരം.
നോട്ട് നിരോധനവും സാമ്പത്തിക മിന്നലാക്രമണങ്ങളും എത്ര ആസൂത്രിതമായി നടപ്പിലാക്കിയാലും ഭരണകൂടത്തിന്റെ നിസ്സംഗതയും തണലും കുറ്റകരമായ നിശ്ശബ്ദതയും ചില മാദ്ധ്യമങ്ങളുടെ പക്ഷപാതിത്വവും ദേശസുരക്ഷയെ തകര്‍ക്കുന്ന ഇത്തരം കുറ്റവാളികള്‍ക്ക് വളമാകുമെന്നതിന് തെളിവാണ് മലപ്പുറത്ത് നിന്നും ആരംഭിച്ച് ഗള്‍ഫ് നാടുകളില്‍ വികസിച്ച് ഇന്ത്യക്ക് നേരെ ഉയര്‍ന്നു വരുന്ന സാമ്പത്തിക തീവ്രവാദം എന്ന കൊടും ഭീഷണി. ശരിയായ ദിശയില്‍ നീങ്ങുന്ന കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വരുന്ന ദിവസങ്ങളില്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്ത് കൊണ്ടു വരും എന്നതിന്റെ സൂചനയാണ് ഈ അവസത്തില്‍ പല അധികാര കേന്ദ്രങ്ങളില്‍ നിന്നും പുറത്ത് വരുന്ന ആകുലതകളും ന്യായീകരണങ്ങളും.
https://www.facebook.com/braveindianews/videos/615149712764557/













Discussion about this post