കോവിഡ്-19 മഹാമാരിയെ തുടർന്ന് മാറ്റിവെച്ച ഐപിഎൽ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ നടത്തുമെന്ന് ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേൽ.മത്സരത്തിന്റെ ഫൈനൽ നവംബർ 8ന് നടത്താനുമാണ് നിശ്ചയിച്ചിട്ടുള്ളത്.ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്ന പക്ഷം അടുത്ത ആഴ്ച കൂടുമെന്നും കൗൺസിൽ മീറ്റിംഗ് കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.കൗൺസിൽ മീറ്റിങ്ങിൽ മത്സരങ്ങളുടെ സമയക്രമമുൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കും.
കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും 51 ദിവസം നീണ്ടുനിൽക്കുന്ന രീതിയിലാണ് ഐപിഎൽ നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ബ്രിജേഷ് പട്ടേൽ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നതിന് യുഎഇ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടും കൂടിയാണ് മത്സരം യുഎഇയിൽ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. യുഎഇയിലെ അബുദാബി,ഷാർജ, ദുബായ് എന്നിവിടങ്ങളിലായിരിക്കും മത്സരം നടക്കുക.കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യമായതു കൊണ്ട് തന്നെ മത്സരം കാണാൻ വരുന്ന കാണികളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കും.












