ലോകത്തുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്തിൽ ഇപ്പോൾ 1,59,40,379 കോവിഡ് രോഗികളുണ്ട്. നിരവധി രാജ്യങ്ങളിലായി ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ 6,42,688 ആണ്.
യു.എസിൽ കഴിഞ്ഞ 24 മണിക്കൂറിൽ 75,580 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതേ കാലയളവിൽ 1,066 പേർക്ക് ജീവൻ നഷ്ടമായി. ബ്രസീലിൽ ഇന്നലെ 58,249 പേർ രോഗബാധിതരായപ്പോൾ 1,178 പേരാണ് മരണമടഞ്ഞത്.മെക്സിക്കോയിലും, ചിലി, പെറു എന്നീ രാജ്യങ്ങളിലും ദക്ഷിണാഫ്രിക്കയിലും രോഗവ്യാപനം കുത്തനെ ഉയരുകയാണ്.
Discussion about this post