ഡെറാഡൂൺ : മറ്റുസംസ്ഥാനങ്ങളിലെ തീർത്ഥാടകരെ നിബന്ധനകളോടെ ചാർ ധാം സന്ദർശിക്കാൻ അനുവദിച്ച് ഉത്തരാഖണ്ഡ് സർക്കാർ.ചാർ ധാം എന്നറിയപ്പെടുന്ന കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാല് ക്ഷേത്രങ്ങൾ സന്ദർശിക്കാൻ മറ്റു ജില്ലയിലെ തീർത്ഥാടകർക്ക് അനുമതി നൽകിയ കാര്യം ചാർധാം ദേവസ്ഥാനം ബോർഡിന്റെ ചീഫ് എക്സിക്യൂട്ടീവും ഗഢ്‌വാൾ ഡിവിഷന്റെ കമ്മീഷ്ണറുമായ രവിനാഥ് രാമനാണ് അറിയിച്ചത്.
കോവിഡ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കുന്ന ആർടി-പിസിആർ പരിശോധന നടത്തി, നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ഇവിടങ്ങളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.ചാർധാമിൽ സന്ദർശനം നടത്തുന്നതിന് രണ്ടു ദിവസം മുമ്പ് ഇ-പാസ്സ് എടുത്തിരിക്കണം.കണ്ടയ്ന്മെന്റ് സോണുകളിൽ നിന്നോ ബഫർ സോണുകളിൽ നിന്നോ വരുന്നവരെ ചാർ ധാമിൽ പ്രവേശിപ്പിക്കുകയില്ല.ഇത് കൂടാതെ സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇവിടേക്കെത്തുന്ന തീർത്ഥാടകർ ബാധ്യസ്ഥരായിരിക്കും.
Discussion about this post