ഉത്തര സിക്കിമിലെ പ്രളയബാധിത പ്രദേശങ്ങളിൽ അവശ്യ സാമഗ്രികൾ വിതരണം ചെയ്ത് ഇന്ത്യൻ വ്യോമസേന.സക്യോങ്, പെന്റോങ് എന്നീ ഗ്രാമങ്ങളിലാണ് എം.ഐ-17വി5 ഹെലികോപ്റ്ററുകളിൽ ഭക്ഷ്യവസ്തുക്കൾ അടക്കമുള്ള അവശ്യ സാധനങ്ങൾ വിതരണം ചെയ്തത്.
സോംഗു പ്രവിശ്യയിലുള്ള ഈ രണ്ട് ഗ്രാമങ്ങൾ പ്രളയം മൂലം മറ്റു ഭാഗങ്ങളിൽ നിന്നും സമ്പൂർണ്ണമായി ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയിലാണ്.ജൂലൈ 10ന് ഇങ്ങോട്ടുള്ള റോഡുകൾ സമ്പൂർണ്ണമായി തകർന്നിരുന്നു.ഇതേ തുടർന്നാണ് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ സിക്കിം സർക്കാർ വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചത്.ഇന്ത്യൻ വ്യോമസേനയുടെ ഈസ്റ്റർ കമാൻഡ് ആണ് ദുരിതാശ്വാസ പ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടത്.
Discussion about this post