സോൾ : ഉത്തരകൊറിയയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് രാജ്യത്ത് ഉത്തര കൊറിയൻ പ്രസിഡന്റ് കിംഗ് ജോങ് ഉൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഉത്തര കൊറിയൻ അതിർത്തിയിലുള്ള പട്ടണങ്ങളിലെ ഒരാൾക്ക് രോഗബാധ കണ്ടെത്തിയതിനാലാണ് കിം ജോങ് ഉൻ രാജ്യത്ത് ലോക്ക്ഡൗണും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുള്ളത്.ഉത്തര കൊറിയ ഔദ്യോഗികമായ സ്ഥിരീകരണം നൽകുന്ന ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസാണിത്.ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.രാജ്യത്ത് വൻ ജാഗ്രതയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഉത്തര കൊറിയയിൽ നിന്നും ദക്ഷിണ കൊറിയയിലേക്ക് മൂന്നു വർഷം മുൻപ് നാടുവിട്ടുപോയ ആൾ തിരികെയെത്തിയത് കോവിഡ് വൈറസിനെയും കൊണ്ടാണെന്നാണ് ഉത്തര കൊറിയൻ ന്യൂസ് ഏജൻസിയായ കെസിസിഎൻഎ റിപ്പോർട്ട് ചെയ്തത്.ഇയാൾ രോഗമുക്തി നേടിയാലും ഇയാൾക്കെതിരെ ഉത്തര കൊറിയൻ ഭരണകൂടം കനത്ത നടപടികൾ എടുക്കാനുള്ള സാധ്യതയുണ്ട്.
Discussion about this post